The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

‘കൊട്ടമ്പാള’യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും

കരിവെള്ളൂർ : ജീവിതാനുഭവങ്ങളിൽ ഉരുകിത്തെളിഞ്ഞവയാണ് മനോജ് ഏച്ചിക്കൊവ്വലിൻ്റെ കഥകളെന്ന് പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടരി ഉമേഷ് പിലിക്കോട് പറഞ്ഞു. പാലക്കുന്ന് പാഠശാലയിൽ മനോജിൻ്റെ പുതിയ കഥാ സമാഹാരമായ ‘കൊട്ടമ്പാള ‘ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺക്രീറ്റ് ജോലിക്കിടയിൽ കിട്ടുന്ന ഒഴിവു സമയത്ത് കടലാസിൽ കുറിച്ചിടുന്ന ‌അനുഭവങ്ങൾക്ക് കടലോളം വ്യാപ്തിയുണ്ട്.സൈദ്ധാന്തികമെന്നതിനെക്കാളേറെ മൗലികപ്രതിഭ കൊണ്ടാണ് മനോജ് ഏച്ചിക്കൊവ്വൽ എന്ന എഴുത്തുകാരൻ വായനക്കാരുടെ ഹൃദയങ്ങളിലേക്കു ചേക്കേറിയത്. അദ്ദേഹം പറഞ്ഞു. വടക്കുമ്പാട് ബാലകൃഷ്ണൻ- അനിത സ്നേഹമുറ്റത്ത് നടന്ന പരിപാടിയിൽ കെ.പി.രഞ്ജിത്ത് അധ്യക്ഷനായി. കെ. ബാലകൃഷ്ണൻ സ്വാഗതവും കെ.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തമ്പാൻ അന്നൂർ, കെ.സി. മാധവൻ പി ഗീത , പി. ഗോപി, കൊടക്കാട് നാരായണൻ സംസാരിച്ചു.
കെ. ബാലകൃഷ്ണൻ സ്വാഗതവും കെ.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തമ്പാൻ അന്നൂർ, കെ.സി. മാധവൻ പി ഗീത , പി. ഗോപി, കൊടക്കാട് നാരായണൻ സംസാരിച്ചു. അനുശ്രീ വിജീഷ് ഗാനങ്ങൾ ആലപിച്ചു.

Read Previous

എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ

Read Next

ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73