The Times of North

Breaking News!

പത്രവായനക്ക് ഗ്രേസ് മാർക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം.   ★  കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം   ★  പ്രിയദർശിനി കലാവേദിവാർഷികാഘോഷം സംഘടിപ്പിച്ചു.   ★  പി.എൻ.പണിക്കർ ഫൗണ്ടേഷൻ എല്ലാവർക്കും ഇംഗ്ലീഷ് പദ്ധതി തുടങ്ങി   ★  മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ കാഞ്ഞങ്ങാട്ട് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു   ★  ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു   ★  റോഡ് അടച്ചു   ★  സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് പയ്യന്നൂരിലെ പയ്യന്നൂരിലെ ആര്യ ജി മല്ലർ ജേതാവ്   ★  പരപ്പ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി   ★  തീർത്ഥങ്കര, ജൂപ്പിറ്റർ വാർഷികം:കവിയരങ്ങ് സംഘടിപ്പിച്ചു

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട് കോടതി റിപ്പോർട്ട് തേടും. തുടർന്ന് സെഷൻസ് കോടതി വാദം കേൾക്കും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് ഇന്ന് അപേക്ഷ നൽകും. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്

Read Previous

പി ജയചന്ദ്രന്‍ അന്തരിച്ചു

Read Next

കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73