കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെയും കളക്ടറേറ്റ് അക്ഷര ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ എം ടി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമാരായ പ്രസാദ് കരുവളം, കെ കുഞ്ഞികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. കാസർകോട് ജില്ലാ കോടതിയിലെ കെ നവീൻ കുമാർ, കുടുംബ കോടതിയിലെ കെ ജയശ്രീ എന്നിവർ രണ്ടാം സ്ഥാനം നേടി. പെരിയ ഗവ പോളിടെക്നിക് കോളേജിലെകെ പ്രഭാകരൻ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പി എ ശരീഫ്, മാവുങ്കാൽ എസ് ആർ ജി എച്ച് എസ് എസ് അധ്യാപകൻ കെ ഹരിപ്രസാദ്, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കെ പി പ്രത്യുഷ, കാസർകോട് ജി എസ് ടിയിലെ വി എം സതീശൻ ,ആനന്ദാശ്രമം പി എച്ച് സി യിലെ എം വി ശ്രീനിവാസൻ എന്നിവർ മൂന്നാം സ്ഥാനം നേടി .കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പ്രശ്നോത്തരി മത്സരത്തിന് പത്മനാഭൻ കാടകം ജി കെ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.