The Times of North

Breaking News!

പി ജയചന്ദ്രന്‍ അന്തരിച്ചു   ★  നിർദ്ധനർക്ക് കൈത്താങ്ങാകാൻ  'നാട്ടിലെ പാട്ട്' നാടകം വീണ്ടും അരങ്ങിലേക്ക്    ★  കൊട്ടറ കോളനിയിലെ സി കല്യാണി അന്തരിച്ചു.   ★  അനന്തംപള്ളിയിലെ കെ കുമാരൻ അന്തരിച്ചു   ★  ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും   ★  ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം

കലാഭവൻ മണി സ്മാരക നർത്തകി പുരസ്കാരം അനഘ ബാബുവിന്

നീലേശ്വരം: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ 2024 ലെ മികച്ച നർത്തകിക്കുള്ള കലാഭവൻ മണി പുരസ്ക്കാരം നീലേശ്വരം സ്വദേശിനിയായ അനഘ ബാബുവിന്. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഇക്കുറി കലാഭവൻ മണി അവാർഡ്. സിനിമ, ചിത്രകല, വ്യവസായം, വനിതാ സംരംഭകർ, മാധ്യമ പ്രവർത്തനം, എന്നി മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അവാർഡിനർഹരായത്. നാടൻ പാട്ട് കലാകാരനായ സുരേഷ് പള്ളിപ്പാറയാണ് ജില്ലയിൽ നിന്നും അവാർഡിനർഹനായ മറ്റൊരാൾ. എൽ പി തലം മുതൽ നൃത്തം അഭ്യസിക്കുന്ന അനഘ ബാബു 6 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനഘയ്ക്ക് വിവിധ ഇനങ്ങളിൽ ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
മോഡലും അവതാരകയുമായ അനഘ ബാബുവിന്റെ നൃത്ത ഗുരു നീലേശ്വരം രാജു മാസ്റ്ററാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി മത്സരത്തിൽ ഏ ഗ്രേഡ് ജേതാവാണ്. ഫോട്ടോഗ്രാഫറും മാധ്യമ പ്രവർത്തകനുമായ കുന്നുംകൈയിലെ ബാബുവിന്റെയും നീലേശ്വരം പട്ടേനയിലെ ഇ ശാന്തയുടെയും മകൾ. തിരുവനന്തപുരം സ്വദേശിയും എഞ്ചിനിയറുമായ ഷാനോയാണ് ഭർത്താവ്. മകൻ ആദം

Read Previous

കണ്ണൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

Read Next

കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73