കണ്ണൂർ: ഉളിയിൽ പാലത്തിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. കാലാങ്കി സ്വദേശി കയ്യെന്നു പാറ ബെന്നിയുടെ ഭാര്യ ബീന (52). ബെന്നിയുടെ സഹോദരിയുടെ മകൻ ലിജോ (37) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ബെന്നിയും മകൻ ആൽബിനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആൽബിൻ്റെ വധുവിന് വിവാഹ വസ്ത്രമെടുത്ത ശേഷം എറണാകുളത്തു നിന്നും മടങ്ങി വരും വഴിയാണ് അപകടം.