നീലേശ്വരം: സ്വകാര്യ ബസ് സ്കൂട്ടിയുടെ പുറകിലിടിച്ച് യുവതിക്കും മകൾക്കും പരിക്കേറ്റു. കരിന്തളം തോളനിയിലെ കോട്ടൂർ ഹൗസിൽ ജയന്റെ ഭാര്യ വി. ദിവ്യ (40), മകൾ ആഗ്നേയ (4 )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് കഴിഞ്ഞ ദിവസം കരിന്തളം മഞ്ഞളങ്ങാട് വെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടിയുടെ പുറകിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.