The Times of North

Breaking News!

ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ   ★  പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി   ★  ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം   ★  എം ടി അനുസ്മരണ പ്രഭാഷണം നാളെ   ★  എംടി പ്രശ്നോത്തരി   ★  മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു   ★  സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു   ★  പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ

സഹകരണജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃയോഗം ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്‌തു

നീലേശ്വരം : സംസ്ഥാന സഹകരണ ബാങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക, പ്രൈമറി ബേങ്കുകൾ ഷെയർ ഇനത്തിൽ സംസ്ഥാന സഹകരണ ബേങ്കിൽ നിക്ഷേപിച്ച തുക തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സഹകരണ ജനാധിപത്യ വേദി കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 15 ന് കാസർകോട് സഹകരണ ജോയിൻ്റ് രജിസ്ടാർ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണാ സമരം വിജയിപ്പിക്കുവാൻ സഹകരണ ജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃതല യോഗം തീരുമാനിച്ചു. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്തു. മഡിയൻ ഉണ്ണികൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എം. അസിനാർ, കരിമ്പിൽ കൃഷ്ണൻ, എം. കുഞ്ഞമ്പു നമ്പ്യാർ, മാമുനി വിജയൻ, കെ.ശ്രീധരൻ, സി.രവി , കെ. ശശി, ദിനേശൻ മൂലക്കണ്ടം, ടി.വി.ശ്യാമള , കെ.പി. ദിനേശൻ സി.ഇ. ജയൻ, എ ജയരാമൻ, പി.വി.തമ്പാൻ, പി. ചന്ദ്ൻ, കെ.വി. സുരേഷ് ബാബു കുമാർ, സി.ചന്ദ്രൻ, ടി.വി. മനോഹരൻ, കെ.മീര, കെ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

Read Previous

കടത്തനാട് ഉദയവർമ്മ രാജ പുരസ്കാരം നേടിയ ഡോ: എം.എസ് നായരെ അനുമോദിച്ചു

Read Next

ശിശു മന്ദിരത്തിൽ പാർട്ട് ടൈം ടീച്ചറെ നിയമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73