The Times of North

Breaking News!

ബാങ്കിലേക്ക് പോയ യുവതിയെ കാണാതായി   ★  സെമിത്തേരിയെ ചൊല്ലി തർക്കം, മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന അമ്മക്ക് പരിക്ക്   ★  ബ്യൂട്ടിപാർലറിലേക്ക് പോയ യുവതിയെ കാണാതായി, യുവാവിനോടൊപ്പം ബാംഗ്ലൂരിലേക്ക് പോയതായി സംശയം   ★  എം ടി അനുസ്മരണ പ്രഭാഷണം നാളെ   ★  എംടി പ്രശ്നോത്തരി   ★  മുട്ടോംകടവിലെ കരിമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു   ★  സഹപാഠിയുടെ വേർപാടിൽ അനുശോചിച്ചു   ★  പെരിയ ഇരട്ടക്കൊല കേസ്: സിപി എം നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു:എം വി ബാലകൃഷ്‌ണൻ   ★  കോട്ടപ്പുറം -അച്ചാംതുരുത്തി റോഡ് പാലത്തിൻറെവഴിവിളക്ക് ഉടൻ റിപ്പയർ ചെയ്യണം   ★  കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം

കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രാത്രി ഒമ്പത് മണിയോടെ ചു​ണ്ട ത​ച്ച​ൻ​ക്ക​ണ്ടി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വെച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു. സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം.കു​ടെ​യു​ണ്ടാ​യ ഡിവൈഎഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ വി നി​കേ​ഷ്, ചി​റ​യി​ൽ വി​കാ​സ്, കെ ​വി​മ​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. വളപട്ടണം സിഐയായിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.

Read Previous

അമ്മാവനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ വെറുതെ വിട്ട പ്രതി മുത്തശ്ശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി കേസ് 

Read Next

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73