The Times of North

Breaking News!

ഹണി റോസ് കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയിൽ   ★  എരിക്കുളം എടത്തരത്തിൽ കർത്തമ്പു അന്തരിച്ചു   ★  ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ   ★  കാലാവസ്ഥയെ അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. : കൊടക്കാട് നാരായണൻ   ★  കലാഭവൻ മണി സ്മാരക നർത്തകി പുരസ്കാരം അനഘ ബാബുവിന്   ★  പെരിയ ഇരട്ടക്കൊല കേസ്; കെവി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികൾക്ക് ആശ്വാസം ജാമ്യം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി   ★  കണ്ണൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു   ★  കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലി തർക്കം ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ചു   ★  ബസ് സ്കൂട്ടിയിൽ ഇടിച്ച് അമ്മക്കും മകൾക്കും പരിക്ക്   ★  കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്ക്

പരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം..അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്..

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട് : പരപ്പ കനകപ്പള്ളിയിൽ പള്ളി സെമിത്തേരിയു മായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അടിയേറ്റ് യൂത്ത്‌ കോൺഗ്രസ്സ് നേതാവിന് പരിക്ക്..
യൂത്ത്‌ കോൺഗ്രസ്സ് ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷനോജ് മാത്യുവിനാണ്‌ (33)തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്..

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി യോട് കൂടിയാണ് സംഭവം..
കനകപ്പള്ളിയിലെ സന്തോഷ്‌ ജോസഫ് എന്നയാൾ ഞായറാഴ്ച രാവിലെ പള്ളി സെമിത്തേരിയു മായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ചിരുന്നു. ഇയാൾ കുർബാനയ്ക്ക്‌ ശേഷം പള്ളി വികാരിയുടെ വാഹനത്തിനു മുകളിലേക്ക് പെയിന്റ് കോരി കൊഴിച്ച് വൃത്തികേടുമാക്കി.
ഇത് ഒരു വിഭാഗം ചോദ്യം ചെയ്യൂകയും പോലീസിൽ പരാതി പറയുകയും ചെയ്തു.
വെള്ളരി ക്കുണ്ട് എസ്. ഐ. സ്ഥലത്ത് എത്തു കയും പ്രശ്നം പരി ഹരിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് സന്തോഷ്‌ ജോസഫിന്റെ സുഹൃത്തായ ഷാരോൺ. ഇയാളുടെ പിതാവ് നെൽ സൺ എന്നിവർ ചേർന്ന് ഷനോജ് മാത്യുവിനെ അക്രമിക്കുന്നത്.കല്ലു കൊണ്ടും കത്തി പോലുള്ള ആയുധവും ഉപയോഗിച്ച് തന്നെ അക്രമിക്കുകയാരുന്നു വെന്ന് ഷനോജ് പറയുന്നു.
തലയ്ക്ക് പരിക്കേറ്റ ഷാനോജിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്..

Read Previous

മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ

Read Next

അസംഘടിത മേഖലയിൽ ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ ആരംഭിക്കണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73