The Times of North

ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം

നീലേശ്വരം:നിരവധി ഫുട്ബോൾ രാജാക്കൻമാരുടെ പാദമുദ്രകൾ വീണു പതിഞ്ഞ നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടന്നുവരുന്ന കോസ് മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കോസ് മോസ് ഏകപക്ഷീയ ഒരു ഗോളിന് ജയിച്ചു. വീറും വാശി യും ‘നിറഞ്ഞു നിന്ന മത്സരത്തിൽ കോസ് മോസിന് വേണ്ടി റോയൽ ട്രാവൽസ്, കോഴിക്കോട് വമ്പൻ താരനിരയുമായി കളത്തിലിറങ്ങിയപ്പോൾ മറുഭാഗത്ത് എഫ് സി കൊണ്ടോട്ടിയുടെ പുലിക്കുട്ടികളായിരുന്നു.
തിങ്ങിനിറഞ്ഞ ജനാര വ ത്തെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.

ഗോളാകുമെന്ന് കരുതിയിരുന്ന മികച്ച നീക്കങ്ങൾ ആദ്യവസാനം ഇരുഭാഗത്തു നിന്നും ഉണ്ടായിരുന്നുവെങ്കിലും ആദ്യ പകുതിയിൽ ആരുമാരും ഗോളടിച്ചില്ല.
രണ്ടാം പകുതിയുടെ ഇരുപത്തിരണ്ടാം മിനുട്ടിൽ കോസ് മോസിന് വേണ്ടി 4-ാം നമ്പർ താരം ലാല നീട്ടിയടിച്ച ഗോൾ കോസ് മോസിന് സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു.
മത്സരത്തിലെ മികച്ച കളിക്കാരനായി കോസ് മോസിന് വേണ്ടി കളിച്ച രണ്ടാം നമ്പർ താരം ആസിഫിനെ തെരഞ്ഞെടുത്തു.

ക്വാർട്ടർ ഫൈനൽ മത്സരത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് നന്മ നീലേശ്വരത്തിന് വേണ്ടി കെ ഡി സി എഫ് സികിഴിശ്ശേരിയും, ശിവാത്മിക എഫ് സി പെർലടുക്കത്തിന് വേണ്ടി കെ ആർ എസ് സി കോഴിക്കോടും കളത്തിലറങ്ങും

Read Previous

1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി

Read Next

പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു;മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73