The Times of North

Breaking News!

ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയുംസ്മരണയിൽ വിശ്വാസികൾ   ★  കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്    ★  അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം നടന്നു   ★  പ്രതിസന്ധികളെ മുറിച്ച് കടന്ന് യാത്ര ചെയ്തവ്യക്തിയായിരുന്നു മുൻ മന്ത്രി എൻ.കെ.ബാലകൃഷ്ണൻ: മുല്ലപ്പള്ളി രാമചന്ദ്രൻ   ★  പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും   ★  ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു   ★  മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്   ★  വായനാകളരി സംഘടിപ്പിച്ചു   ★  ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പെരിയ കൊലക്കേസ് വിധിക്കെതിരെ ഇരുവിഭാഗവും അപ്പീൽ പോകും

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.

മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 14–ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവ്.

പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണം അതേ സമയം വിധിക്കെതിരെ പ്രതിഭാഗവും വാദി ഭാഗവും സിബിഐയും അപ്പിൽ പോകാനാണ് തീരുമാനം.

Read Previous

പെരിയ ഇരട്ടക്കൊലക്കേസ്:10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം, നാലു പേർക്ക് 5 വർഷം തടവ്

Read Next

കരുതലും കൈത്താങ്ങും , കയ്യൂരിലെ 30 കർഷകർക്ക്ആശ്വാസമായി 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73