The Times of North

Breaking News!

മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം :പോസ്റ്റർ പ്രകാശനം ചെയ്തു   ★  സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിൽ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും മന്ത്രി   ★  നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം   ★  കക്കാട്ട് പ്രവാസി അസോസിയേഷന് പുതിയ സാരഥികൾ   ★  അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു   ★  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ...   ★  എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി   ★  ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 15 പേരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസ് പലതവണ മലക്കം മറിഞ്ഞശേഷം പ്രധാന റോഡിലേക്ക് തെറിച്ച് തലകീഴായി നിൽക്കുന്നതിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ബസ് മറിഞ്ഞ സമയത്ത് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ബസ് ഉയര്‍ത്തി. ബസിനടയിൽ കുടുങ്ങിപോയ പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read Previous

നക്ഷത്രവിളക്കുകളില്ല ….ആശംസാ സന്ദേശങ്ങളില്ല … വെടിക്കെട്ടുകളില്ല …. എം.ടി. ഓർമ്മയിൽ പാലക്കുന്ന് പാഠശാലയിൽ നവവത്സരത്തെ വരവേറ്റു.

Read Next

കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73