The Times of North

Breaking News!

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം   ★  കക്കാട്ട് പ്രവാസി അസോസിയേഷന് പുതിയ സാരഥികൾ   ★  അയേൺ ഫാബ്രിക്കേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു   ★  ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു: രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്, കുഞ്ഞിന് വിദേശ യാത്രാപശ്ചാത്തലമില്ല   ★  വയലാർ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു   ★  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ...   ★  എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി   ★  ഉത്തര മേഖല വടം വലി മത്സരം:അനുഗ്രഹയും മനോജ് നഗർ കീക്കാനവും വിജയികൾ   ★  പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ   ★  ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം: നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും

കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷിച്ചു.മദ്രസ അദ്ധ്യാപകനായ നീർച്ചാൽ അരിയാപ്പാടി ഗുണാജേ ഹൗസിൽ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ്‌ അജ്മലിനെ (32)യാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം.സുരേഷ് ശിക്ഷിച്ചത്. 2022 ജൂൺ മാസത്തിൽ 16 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പെർഡാലയിലേ പ്രതി താമസിക്കുന്ന പള്ളി വക റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിഎന്നാണ് കേസ്. പോക്സോ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത് .വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി . കേസ്സിന്റെ അന്വേഷണം നടത്തി, അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ പൊലിസ് ഇൻസ്‌പെക്ടർ ആയിരുന്ന ലീലയാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ. ഹാജരായി

Read Previous

ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

Read Next

മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റി പ്രവർത്തനം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73