The Times of North

Breaking News!

മനുഷ്യരുടെ ജീവിത സങ്കീർണതകൾ പ്രമേയമാക്കി മൂന കൃഷ്ണന്റെ ചിത്ര പ്രദർശനം   ★  ആധാരമെഴുത്തുകാർ ആർ ഡി ഓ ഓഫീസ് ധർണ്ണ നടത്തി   ★  "വെയിൽ ഉറങ്ങട്ടെ" പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ   ★  എന്‍.സി മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്   ★  നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശമഹോത്സവം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി   ★  ഗർഭിണിയായ യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു   ★  അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ   ★  കെ നാരായണി അന്തരിച്ചു   ★  വീട്ടിൽ നിന്നും അനധികൃത പടക്കശേഖരം പിടികൂടി, സഹോദരങ്ങൾ അറസ്റ്റിൽ

പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയകൃഷി പ്രതിനിധികൾ പങ്കെടുത്ത സമാധാനയോഗം ചേർന്നു.

ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു.

ജില്ലാ പോലീസ് മേധാവി ഡി ശില്പ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പോലീസ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. . വിധി വരുന്ന സാഹചര്യത്തിൽ

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു, സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപ പരാമർശങ്ങൾ, ആക്ഷേപം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും പ്രവർത്തകർക്കിടയിൽ ബോധ്യപ്പെടുത്തുന്നതിനും ഒപ്പം സോഷ്യൽ മീഡിയ നിരീക്ഷണ ശക്തിപ്പെടുത്തുന്നതിനും സമാധാനം പുലർത്തുന്നതിന് അഭ്യർഥിക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ

26നു ചേർന്ന യോഗത്തിലെ തീരുമാന പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച രീതിയിൽ തന്നെ സഹകരിക്കണം എന്ന് ജില്ലാ കളക്ടരും ജില്ലാ പോലീസ് മേധാവിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും അല്ലാത്ത പക്ഷം ശക്തമായ നടപടികൾ ഉണ്ടാകുമെന്നും യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു.

Read Previous

തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു

Read Next

ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73