The Times of North

Breaking News!

ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം: നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു   ★  അസംഘടിത മേഖലയിൽ ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ ആരംഭിക്കണം   ★  പരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം..അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്..   ★  മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ   ★  ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം   ★  പെരിയ ഇരട്ടകൊലക്കേസ്: 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി   ★  പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു;മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി   ★  ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം   ★  1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി   ★  സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു

എം വി ഗീതാമണി സ്മാരക പ്രഥമ റിഡേഴ്സ് അവാർഡ് ശബരീനാഥിന് 

കരിവെള്ളൂർ കൂക്കാനം ഗവ:യു.പി സ്കൂൾ ഏർപ്പെടുത്തിയ മികച്ച വായനക്കാർക്കുള്ള പ്രഥമ അവാർഡ് പി.ശബരീനാഥ് നേടി. അനുശ്രീ എ.കെ, ശിവഗംഗ.എച്ച് എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനർഹരായി.

പോയ വർഷം വായിച്ച പുസ്തകങ്ങൾ, മറ്റ് ആനുകാലികങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആസ്വാദന കുറിപ്പും അഭിമുഖവും പരിഗണിച്ചാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ സി.എം വിനയചന്ദ്രൻ മാസ്റ്റർ, രാജേഷ് കടന്നപ്പള്ളി, വിനു മുത്തത്തി, ഗ്രന്ഥശാലാ പ്രവർത്തകനും ദേശീയ അധ്യാപക അവാർഡു ജേതാവുമായ കൊടക്കാട് നാരായണൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സ്കൂൾ ചുറ്റുവട്ടത്തുള്ള ഗ്രന്ഥശാലകളാണ് മികച്ച വായനക്കാരെ അവാർഡിനായി നോമിനേറ്റു ചെയ്തത്. വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകളും പരിശോധനക്ക് വിധേയമാക്കി.

അധ്യാപികയും മികച്ച വായനക്കാരിയുമായിരുന്ന കൊടക്കാട് ഓലാട്ടെ അകാലത്തിൽ പൊലിഞ്ഞുപോയ എം.വി. ഗീതാമണി ടീച്ചറുടെ ഓർമ്മയ്ക്കാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

Read Previous

രചനാ മത്സരം 11ന്‌

Read Next

സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73