കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് പരത്തിക്കാമുറി ഗവൺമെൻറ് എൽ.പി.എസ്. സ്കൂളിൽ സമാപിച്ചു.
സമാപന സമ്മേളനം, നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോക് ലോർ അവാർഡ് ജേതാക്കളായ മോട്ടിൽ ജാനകികെ. വി. കാരിച്ചി എന്നിവരെ ആദരിച്ചു. കെ. ജയ, സീന എം, സത്യൻ, കെ.പി. ബാബു, അബ്ദുൾ സാജിദ് എന്നിവർ സംസാരിച്ചു. തുടർന്ന് വോളണ്ടിയേഴ്സും നാട്ടുകാരും കൂടി ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു.
ജല വിഭവ സംരക്ഷണം ദ്രവമാലിന്യ സംസ്കരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജലം ജീവിതം പ്രചാരണ പരിപാടി നഗരസഭ കൗൺസിലർ പി മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വോളണ്ടിയർമാർ തെരുവ് നാടകം അവതരിപ്പിച്ചു.ആൻറിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിന്റെ അപകട സാധ്യതകൾ അറിയിക്കുന്ന സൗഖ്യം സദാ ബോധവൽക്കരണ പരിപാടിയുമായി കോയാമ്പുറം വാർഡിലെ വീടുകൾ സന്ദർശിച്ച് കലണ്ടർ നൽകി വിവരശേഖരണം നടത്തി.