കാസർകോട്:കാസർകോട് ഗവൺമെൻറ് കോളേജിൽ നടക്കുന്ന ജില്ലാതല കേരളോത്സവത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് 505 പോയിന്റുകളുമായി മുന്നിട്ടുനിൽക്കുന്നു കലാ വിഭാഗത്തിൽ 411 കായിക വിഭാഗത്തിൽ 94 ആണ് കാഞ്ഞങ്ങാട് ബ്ലോക്ക് നേടിയത് . ഞായറാഴ്ച വൈകിട്ട് 7 30 വരെയുള്ള കണക്കാണിത്.
353 പോയിന്റുകളുമായി പരപ്പ ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. നീലേശ്വരം ബ്ലോക്ക് 321 പോയിന്റുകൾ നേടി. കാറഡുക്ക ബ്ലോക്ക് 288 പോയിന്റും കാസർകോട്
ബ്ലോക്ക് 197 പോയൻറും നേടി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 223 പോയിൻറ് നേടി മുൻസിപ്പാലിറ്റികളിൽ ഒന്നാം സ്ഥാനത്താണ്.
നീലേശ്വരം മുനിസിപ്പാലിറ്റി 106, കാസർകോട് മുൻസിപ്പാലിറ്റി 104 പോയിന്റുകൾ നേടി