The Times of North

Breaking News!

മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമം    ★  കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ്    ★  നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു   ★  നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തയുടെ ഭർത്താവ് പുളുക്കൂൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.   ★  എസ് ജഗദീഷ് ബാബു- ബിന്ദു ജഗദീഷ് ദമ്പതികളുടെ പുസ്തക പ്രകാശനം ഞായറാഴ്ച   ★  എം.ടി വാസുദേവൻ നായർ അനുസ്മരണം   ★  പെരിയ കേസിൽ പാർട്ടി നിയമ പോരാട്ടം തുടരും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ   ★  കരുതലും കൈത്താങ്ങും , കയ്യൂരിലെ 30 കർഷകർക്ക്ആശ്വാസമായി 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി   ★  പെരിയ കൊലക്കേസ് വിധിക്കെതിരെ ഇരുവിഭാഗവും അപ്പീൽ പോകും   ★  പെരിയ ഇരട്ടക്കൊലക്കേസ്:10 പ്രതികൾക്ക് ഇരട്ടജീവപര്യന്തം, നാലു പേർക്ക് 5 വർഷം തടവ്

ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ

ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ചീമേനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥി കൊടക്കാട് പൊള്ളപ്പൊയിലിലെ ദേവാനന്ദ് എമ്മിന്റെ ഓർമ്മകൾക്ക് ഒരാമുഖം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിത മലയാളത്തിൽ ഇന്ന് സജീവമാണ് – സമ്പന്നവുമാണ്. പുതിയ എഴുത്തുകാർ കവിതയെ വസന്തത്തിന്റെ ഒരു പൂക്കാലമാക്കി മാറ്റുന്നു എന്നതും ശ്രദ്ധേയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാംസ്കാരിക-മാധ്യമ പ്രവർത്തകനായ വിനോദ് ആലന്തട്ട അധ്യക്ഷത വഹിച്ചു. ചെറുവത്തൂർഹൈലാന്റ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രശസ്ത കവിയും നോവലിസ്റ്റുമായ ഡോ: സോമൻ കടലൂർ പ്രകാശനം നിർവ്വഹിച്ചത്. കവിയും സാസ്കാരിക പ്രവർത്തകനുമായ സി എം വിനയചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രമുഖ പ്രഭാഷകൻ ഡോ:വത്സൻ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തി. കെ ടി വി നാരായണൻ മാസ്റ്റർ, പ്രദീപ് കൊടക്കാട്, അനിൽ നീലാംബരി,
വിജേഷ് കാരി, രാഗേഷ് മാസ്റ്റർ, സുപ്രഭ ടീച്ചർ, പ്രവീൺ പ്രകാശ് എന്നിവർ സംസാരിച്ചു. കവി ദേവാനന്ദ് മറുമൊഴി ഭാഷണം നടത്തി. ഡോ : മഹേഷ് വിവി സ്വാഗതവും മധു പ്രതിയത്ത് നന്ദിയും പറഞ്ഞു.

Read Previous

അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

Read Next

വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73