The Times of North

Breaking News!

വിവാഹ വീട്ടിലേക്കുള്ള യാത്ര അന്ത്യ യാത്രയായി..   ★  ജീവന്റെ വിതയാണ് കവിത - ഡോ: സോമൻ കടലൂർ   ★  നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ   ★  അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം   ★  പടന്നക്കാട്ട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു   ★  ലോഗോ പ്രകാശനപരിപാടി മാറ്റിവെച്ചു   ★  തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്തെ പി. വി. അമ്പു അന്തരിച്ചു.   ★  പൊടോത്തുരുത്തിയിലെ എ.വി ജാനകി അന്തരിച്ചു.   ★  കരിന്തളം ഗവൺമെന്റ് കോളേജ് എൻ എസ് എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് സമാപിച്ചു   ★  ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായി

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയ പ്രതികൾ

 

കൊച്ചി:പേരിയ ഇരട്ടക്കൊലക്കേസില്‍ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കി.ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറ് പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്,കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്‍പതാം പ്രതി എ മുരളി, ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. എറണാകുളം സിബിഐ കോടതി ജഡ്ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്.

Read Previous

പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ,10 പ്രതികളെ കുറ്റവിമുക്തരാക്കി

Read Next

മാനൂരിയിലെ ഇ.വി ഗോപാലൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73