The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിച്ചു.

തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം പ്രദേശം എം.രാജഗോപാലന്‍ എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുവും സന്ദർശിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സണ്‍ ശ്രീമതി ടി.വി.ശാന്ത, വൈസ്ചെയർമാന്‍ പി.പി.മുഹമ്മദ്റാഫി, കൌണ്‍സിലർ ടി.പി.ലത, മനോഹരന്‍ തുടങ്ങിയവർ സന്ദർശിച്ചു.

ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ നിന്ന് സംവരണസീറ്റിൽ ഇ.എം.എസിനൊപ്പം മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്. വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും, കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർക്ക് ഉചിതമായ സ്മാരകം എന്നനിലയിലാണ് പദ്ധതിവിഭാവനം ചെയ്തിട്ടുള്ളത്.

പേരോല്‍വില്ലേജില്‍ ഇ.എം.എസ്.സ്റ്റേഡിയത്തിന് സമീപത്തായാണ് പദ്ധതിനടപ്പിലാക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. റവന്യു വകുപ്പില്‍ നിന്ന് പ്രസ്തുത സ്ഥലം സാംകാരിക വകുപ്പിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ. അറിയിച്ചു.

Read Previous

പൂരക്കളി സെമിനാറും സംഗമവും

Read Next

കരുതലും കൈത്താങ്ങും അദാലത്ത് നാളെ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73