കാഞ്ഞങ്ങാട് :കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 9 മണിയോടെയാണ് കാസർകോട് നിന്നും പയ്യന്നൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സാകേതം ബസിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടന്ന് ട്രാഫിക്ക് സർക്കിളിൻ്റെ കിഴക്ക് ഭാഗത്ത് ബസ് നിർത്തി. മുൻ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഹോം ഗാർഡുമാരായ നളിനാദരൻ, ചന്ദ്രൻ ചുമട്ടുതൊഴിലാളികൾ ഉൾപെടെ ചേർന്ന് തൊട്ടടുത്ത കടയിൽ നിന്നു വെള്ളം കൊണ്ടുവന്ന് തീ കെടുത്തുകയായിരുന്നു. യാത്രക്കാർ കുപ്പിയിൽ കരുതിയിരുന്ന കുടിവെള്ളവും തീകെടുത്താൻ ഉപയോഗിച്ചു.
ബാറ്ററിയുടെ ഷോട്ട് സർക്യൂട്ടാണ് തീ പിടുത്തകാരണമെന്ന് സംശയിക്കുന്നു..