നീലേശ്വരം : സെന്റ് ആൻസ് കോൺവെന്റ് സഭാംഗവും സെന്റ് ആൻസ് എ യു പി സ്കൂൾ മുൻ അധ്യാപികയുമായ
സിസ്റ്റർ. അനൻസിയാത്ത ഫെർണാണ്ടസ്(89) നിര്യാതയായി . സംസ്കാരം നാളെ രാവിലെ 10 ന് (വെള്ളിയാഴ്ച) സെന്റ്. പീറ്റേഴ്സ് ചർച്ച് നീലേശ്വരം സെമിത്തേരിയിൽ. കൊല്ലം രൂപതയിലെ ചവറ തലമുകിൽ വടക്കേറ്റത്ത് വടക്കതിൽ പരേതരായ ജോർജ് ഫെർണാൻ്റസിൻ്റെയും മേരി ജോർജിൻ്റെയും മകളാണ്.
ഉത്തരേന്ത്യയിലെ, ബറൂച്ച്, ജാം നഗർ, തെലഗോൺ, മിത്താപ്പൂർ, ഭഗൽപൂർ എന്നിവിടങ്ങളിലും, ആന്ധ്ര പ്രദേശിലെ വിജയവാഡയിലും, കേരളത്തിൽ നെയ്യാറ്റിൻകര, കൊല്ലം, എറണാകുളം, നീലേശ്വരം എന്നിവിടങ്ങളിൽ പ്രൊവിൻഷ്യൽകൗൺസിലർ,സുപ്പീരിയർ
ഹെഡ്മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
സഹോദരങ്ങൾ:മോൺസിഞ്ഞോർ ജോർജ് മാത്യു, (കൊല്ലം രൂപത) റോസ്റിച്ച് ,പരേതനായ ജോർജ് ജോസഫ്.