നീലേശ്വരം:നിലേശ്വരം നഗരസഭയിൽ ചിറപ്പുറത്ത് പകൽവീടും വയോജന പാർക്കും സ്ഥാപിക്കണമെന്നുംറെയിൽവെയിൽ നൽകിവന്നിരുന്ന ആനുകുല്യങ്ങൾ പുനസ്ഥാപിക്കമെന്നും
സിനിയർ സിറ്റിസൺൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നിലേശ്വരം യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. നിലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി കൺവെൻഷൻ ഉൽഘാടനം ചെയ്തു. പി വിരാമ ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി നാരായണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി അംഗംടി ജിഗംഗാധരൻ മാസ്റ്റർ ഏരിയാ വൈസ് പ്രസിഡണ്ട് പി വി കുഞ്ഞിരാമൻ മാസ്റ്റർ, യുനിറ്റ് വൈസ് പ്രസിഡണ്ട് പിവിനാരായണൻ, പി എം സന്ധ്യ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഒ വിരവീന്ദ്രൻ സ്വാഗതം പറഞ്ഞു