നീലേശ്വരം: വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ വിറ്റു നശിപ്പിച്ചും ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കാര്യംകോട് പാലായി ഹൗസിൽ ചന്ദ്രൻ്റെ മകൾ എം വി അഞ്ജന ( 28)യുടെ പരാതിയിൽ ഭർത്താവ് കിനാവൂരിലെ ശ്യാം ബാബുവിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത് .2019 മെയ് 25നാണ് ഇവരുടെ വിവാഹം നടന്നത് വിവാഹം കഴിഞ്ഞ് അധികം വൈകുംമുമ്പേതന്നെ വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നശിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നാണ് അഞ്ജനയുടെ പരാതി.