കാലിക്കടവ്: തൃക്കരിപ്പൂരിലേക്ക് ക്ലാസിന് പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ 19 കാരിയെ കാണാതായതായി പരാതി പിലിക്കോട് എരവിലെ അസ്ലമിന്റെ ഭാര്യ കർണാടക സ്വദേശിനി ആയിഷത്ത് നെയാണ് കാണാതായത്. കഴിഞ്ഞദിവസം രാവിലെയാണ് അസ്‌ന വീട്ടിൽ നിന്നും തൃക്കരിപ്പൂരിലേക്ക് ക്ലാസ്സിനാണെന്നും പറഞ്ഞു പോയത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭർതൃമാതാവ് ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.