കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ.
ഹോസ്ദുർഗ്ഗ് താലൂക്ക് 338 ,കാസർകോട് താലൂക്ക് 287 ,മഞ്ചേശ്വരം താലൂക്ക് 210, വെള്ളരിക്കുണ്ട് താലൂക്ക് 158, അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തദ്ദേശസ്വയംഭരണ വകുപ്പിലാണ് .173 പരാതികൾ. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിൽ 91 പരാതികളും റവന്യൂ വകുപ്പിൽ വിവിധ ഉദ്യോഗസ്ഥർക്ക് 34 പരാതികളും ലഭിച്ചു. താലൂക്കുകളിൽ കാസർഗോഡ് 55 മഞ്ചേശ്വരം 36 വെള്ളരിക്കുണ്ട് 29 ഹൊസ്ദുർഗ് 43 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്.