നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ.വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ്. സപ്ത ദിന സഹവാസ ക്യാമ്പ് പരത്തിക്കാമുറി സ്കൂളിൽ നഗരസഭ കൗൺസിലർ പി മോഹനന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിനായി എൻ.എസ്. എസ്. യുവത എന്ന സന്ദേശവുമായി തുടങ്ങിയ ക്യാമ്പിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവിനിർവഹിച്ചു. സീരിയൽ താരം ഉണ്ണി രാജ് ചെറുവത്തൂർ മുഖ്യ അതിഥിയായി.
നീലേശ്വരം മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, കൗൺസിലർ റഫീഖ് കോട്ടപ്പുറം, പിടിഎ പ്രസിഡൻറ് അബ്ദുൽ മജീദ്, എസ് എം സി ചെയർമാൻ മുഹമ്മദ് കുഞ്ഞി, പിടിഎവൈസ് പ്രസിഡൻറ് ബഷീർ, മദർ പി. ടി. എ. പ്രസിഡണ്ട് പി പി സി ജനീഷ , പ്രഥമ അധ്യാപിക, വി .ശ്രീജ,
പരുത്തിക്കാ മുറി സ്കൂൾ പി.ടി.എ. പ്രസിഡൻറ് എം. സത്യൻ
എസ്. എം. സി. ചെയർമാൻ കെ പി ബാബു, മദർ പി.ടി.എ പ്രസിഡണ്ട് ഇ പി ആയിഷ , എൻ.ബിന്ദു , കെ വിഗീത എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ കെ.ജയ സ്വാഗതവും വിജേഷ് നന്ദിയും പറഞ്ഞു.