നീലേശ്വരം കൂലി കുറഞ്ഞുപോയി എന്ന് ആരോപിച്ച് യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാട്ടിപ്പൊയിൽ കടയങ്കയം തട്ടിലെ കുമാരന്റെ മകൻ കെ ജയകുമാറി( 46) നെ വെട്ടിപ്പിരിക്കൽപ്പിച്ച നീലേശ്വരം കോൺമെൻറ് ജംഗ്ഷനിലെ റിനീഷിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ജയകുമാറിന്റെ വീട്ടിൽ വച്ചാണ് സംഭവം അക്രമത്തിൽ ജയകുമാറിന്റെ മൂക്കിനും കവിളിലും പരിക്കേറ്റു.