കുണ്ടംകുഴി:എന്റെ കുണ്ടംകുഴി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അഖില കേരള കമ്പവലി മത്സരം കമ്പക്കലി ഏപ്രിൽ 19 ന് ശനിയാഴ്ച കുണ്ടംകുഴിയിൽ നടത്തും.
കമ്പവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി വരദ് രാജ് മാസ്റ്റേഴ്സ് കായിക താരം അമിത മോഹനന് പോസ്റ്റർ കൈമാറി.
സംഘാടക സമിതി കൺവീനർ ജയരാജ് കുണ്ടംകുഴി സ്വാഗതം പറഞ്ഞ പരിപാടിയിൽ പി കെ ഗോപാലൻ , രാധാകൃഷ്ണൻ തോണിക്കടവ്, നാസർ കെ മാർട്ട് , ശ്രീജുവേളാഴി,അശോകൻ ഗദ്ധമൂല,കുഞ്ഞികൃഷ്ണൻ കോളിക്കര,ഹരീഷ്ദൊഡ് വയ്ൽ,സജിത്ത് ബീംമ്പുങ്കാൽ എന്നിവർ സംസാരിച്ചു. ട്രഷറർ അനിൽ തോരോത്ത് നന്ദി പറഞ്ഞു