നീലേശ്വരം :ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യ്‌ക്കെതിരെ കോൺഗ്രസ് എംപിമാർ പാർലമെന്റ് കവാടത്തിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ്സെടുത്ത നടപടിയിൽ പ്രതിഷേധിച്ച്, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രകടനം നടത്തുകയും അമിത് ഷായുടെ കോലം കത്തിക്കുകയും ചെയ്തു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. എം രാധാകൃഷ്ണൻ മാസ്റ്റർ ഡോ. കെ വി ശശിധരൻ,
ഒ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുഞ്ഞബ്ദുള്ള ഇ പി. കെ സെലു, ഇ.ഷജീർ കെ.ബാലകൃഷ്ണൻ മനോഹരൻ എം വി, കെ.കെ. കൃഷ്ണൻ, പി. പുഷ്ക്കരൻ, ദിനേശ് കരിങ്ങാട്ട്. പി രമേശൻ നായർ കെ.പി.രാമചന്ദ്രൻ , എം. ബാലചന്ദ്രൻ. ഫൈസൽ പേരോൽ കെ.വി.പ്രസാദ്, എം വി ഭരതൻ, പി.അരവിന്ദാക്ഷൻ നായർ, എന്നിവർ പങ്കെടുത്തു