The Times of North

Breaking News!

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും   ★  ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു   ★  കെ കരുണാകരന്റെ 14ാം ചരമവാർഷിക ദിനം ആചരിച്ചു   ★  ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി   ★  "തിയ്യവംശ ചരിതം" ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.   ★  അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ   ★  ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്   ★  സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്   ★  യുവാവിനെ അരിവാൾ കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു   ★  ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

കരുതലും കൈത്താങ്ങും ഡിസംബർ 23 വരെ അപേക്ഷകൾ സ്വീകരിക്കും

മന്ത്രിമാർ നേതൃത്വം നൽകുന്ന കരുതലും കൈത്താങ്ങും അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ 23 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്കിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകൾ വഴിയും പൊതുജനങ്ങൾക്ക് അപേക്ഷ നൽകാം. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരാണ് കാസർകോട് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾക്ക് നേതൃത്വം നൽകുന്നത്. ഈ മാസം 28ന് കാസർകോട് താലൂക്ക് തല അദാലത്ത് കാസർകോട് ടൗൺഹാളിൽ നടക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് എഡിഎം പി അഖിൽ നേതൃത്വം നൽകും.

നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. ഓൺലൈനിൽ ചേർന്ന കരുതലും കൈത്താങ്ങും അദാലത്ത് അവലോകനത്തിനുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്. കരുതലും കൈത്താങ്ങും അദാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾക്ക് ലഭ്യമായ പരാതികൾ പരിഹരിക്കേണ്ടതിനാൽ ഈ മാസം 23 24 തീയതികളിൽ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്നും അടിയന്തിര സാഹചര്യത്തിൽ അല്ലാതെ അവധി അനുവദിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ പരാതികൾ ലഭിച്ച തദ്ദേശസ്വയംഭരണം, സിവിൽ സപ്ലൈസ് ,റവന്യൂ, വനം, വന്യജീവി, കർഷക ക്ഷേമ കാർഷിക വികസനവകുപ്പുകൾ പരാതി പരിഹാര അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജനുവരി 3, 4 ജനുവരി 6 തീയതികളിലായി മറ്റു താലൂക്കുകളിൽ നടക്കും.

Read Previous

പെരുംകളിയാട്ടത്തിന് പന്തലൊരുക്കാൻ ജനപ്രതിനിധികൾ ഓലമെടയും

Read Next

നീതി ആയോഗ് ആസ്പിറേഷണൽ ബ്ലോക്ക്സ് പ്രോഗ്രാം പരപ്പ ബ്ലോക്കിനു ദേശീയ പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73