The Times of North

Breaking News!

നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു   ★  ഇനി ഞാൻ ഒഴുകട്ടെ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം നടത്തി, മടിക്കൈ വയൽതോടിന് പുനർജന്മം    ★  കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 993 അപേക്ഷകൾ   ★  ക്രിസ്തുമസ് -ന്യൂഇയര്‍ ഖാദിമേള ഉദ്ഘാടനം ചെയ്തു   ★  മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി   ★  വയലും വീടും ഹരിത സംഗമവും പുരസ്‌കാര വിതരണവും നടത്തി   ★  വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.   ★  തട്ടിപ്പിന് ഇരയാകുന്നത് വിദ്യാസമ്പന്നർ: എൻ എ നെല്ലിക്കുന്ന് എംഎൽഎ   ★  ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില അതീവഗുരുതരം   ★  ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു

പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.

അതേസമയം, എംഎസ് സൊലൂഷന്‍സ് വീണ്ടും ലൈവ് വിഡിയോയുമായി രംഗത്ത് എത്തിയിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്നാണ് എംഎസ് സൊലൂഷന്‍സിന്റെ വാദം. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിന്റെ വിശദീകരണം.

എസ്എസ്എല്‍സി, പ്ലസ് വണ്‍ പരീക്ഷ ചോദ്യപേപ്പര്‍ യൂട്യൂബ് ചാനലില്‍ സംഭവത്തില്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരുന്നു. പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പി എസ് സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Previous

ദേശീയ യോങ്ങ് മുഢോ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ജി.യു.പി. എസ് ചെമ്മനാട് വെസ്റ്റിലെ വിദ്യാർത്ഥികളും

Read Next

കോട്ടപ്പുറം സെവൻസിന്റെ ഫിക്സർ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73