
നീലേശ്വരം:സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ പാൻമസാല വിൽപ്പന നടത്തുകയായിരുന്ന രണ്ടുപേരെ നീലേശ്വരം എസ് ഐ സി കെ മുരളീധരനം സംഘവും പിടികൂടി കേസെടുത്തു. പേരോൽ സായി നിവാസിൽ അഭിമന്യു( 23), കരുവാച്ചേരി സദു വില്ലയിൽ പി സാക്കിർ( 43) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും നിരോധിത പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടി. രണ്ടുപേരെയും നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നുമാണ് പിടികൂടി കേസെടുത്തത്.