
കാസർകോട്: യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത് അര ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടാക്കി.വിദ്യാനഗർ ഉദയഗിരിയിലെ കൈലാസപുരത്തെ സർക്കാർ ക്വാട്ടേഴ്സിൽ താമസിക്കുന്ന അനുമോൾ ജോർജി( 36 ) നേയാണ് ഭർത്താവ് മലപ്പുറം നിലമ്പൂർ പിലാക്കൊട്ടു പാലത്തെ ജോഷി ആക്രമിച്ചത് . തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം ക്വാട്ടേഴ്സിൽ കയറി ജോഷി ഭാര്യയുടെ കൈക്ക് പിടിച്ച് തിരിക്കുകയും തള്ളി താഴെയിട്ടു ചീത്തവിളിക്കുകയും ചെയ്തത്. അനുമോളുടെ പരാതിയിൽ ജോഷിക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു