നീലേശ്വരം: നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമയും റിട്ട. വെയർ ഹൗസിംഗ് കോർപ്പറേഷൻ റീജണൽ മാനേജറുമായ കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ എ അബ്ദുൽ അസീസ് (83) അന്തരിച്ചു . കോട്ടപ്പുറം ജമാഅത്ത് മുൻ പ്രസിഡൻറ് എക്സ് ഗൾഫ് മെൻസ് സൊസൈറ്റി പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: ഇ.നഫീസ. മക്കൾ: ഹസീന തായ്‌ലക്കണ്ടി (കൗൺസിലർ കാഞ്ഞങ്ങാട് നഗരസഭ), ഹാരിസ് (ഫാറൂഖ് ഓട്ടോമൊബൈൽസ്), സീനത്ത്, ഷാജി (സിറ്റി ബേക്കറി ഹൈവേ ജംഗ്ഷൻ), മരുമക്കൾ: അബ്ദുൽ റസാഖ് തായലക്കണ്ടി (മുൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), ആരിഫ, മജീദ് (ചെറുവത്തൂർ), സാദിയ. സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുഞ്ഞി മാസ്റ്റർ, എ കുഞ്ഞാമിന.