നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുംകളിയാട്ടത്തിന് മുന്നോടിയായി നാൾമരം മുറിക്കൽ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രം കോയ്മ ഹരിറാം കോണത്തിൻ്റെ പറമ്പിൽ നിന്നും കേണമംഗലം ഭഗവതിയുടെ പീഠത്തിനും മേലേരി കൈയേൽക്കൽ ചടങ്ങിനും ആവശ്യമായ പ്ലാവും, പെരുങ്കളിയാട്ട സമയത്ത് പ്രത്യേകം തയ്യാറാക്കുന്ന കന്നിക്കലവറക്ക് ആവശ്യമായ പാലമരം പൂവാലംകൈ ആയിക്കോടൻ രാഘവൻ നായരുടെ പറമ്പിൽ നിന്നും വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ആചാരസ്ഥാനികരുടേയും ക്ഷേത്രഭാരവാഹിക ളുടേയും സാന്നിധ്യത്തിൽ മൂലപ്പള്ളി കൊല്ലൻ തറവാട്ടിലെ സുരേശൻ്റെ നേതൃത്ത്വത്തിൽ മുറിച്ചെടുത്ത് നിലം തൊടാതെ ക്ഷേത്ര വാലിയക്കാർ ചുമലിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴകത്തിൽ എത്തിച്ചു.