മാലോം : ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊ ല്ലിയിൽ റോഡിൽ പുലിയെ കണ്ട ബൈക്ക് യാത്രക്കാരൻതിരിഞ്ഞോടി.. ചൊവ്വാഴ്ച വൈകിട്ട് 8 മണിയോട് കൂടിയാണ് മാലോത്ത് നിന്നും ബൈക്കിൽ കള്ളാറിലേക്ക് പോകുന്ന വഴി പാലക്കൊല്ലി യിൽ വെച്ച് മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യ യും പുലിയെ കണ്ടത്..
റോഡിൽ നിൽക്കുന്ന പുലിയെ കണ്ട് പേടിച്ച ജെബി ബൈക്ക് തിരിച്ചു വീണ്ടും മാലോം ഭാഗത്തേക്ക്തന്നെവന്നു..
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. റോഡിൽ പുലിയെ കണ്ടതോടെ ഈ വഴിയിൽ കൂടി രാത്രിയിൽ വാഹനങ്ങൾ ഓടിയില്ല..
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കാൽ നടയായും ഇതുവഴിപോകാറുണ്ട്.
പുലിയെ കണ്ടതോടെ മരുതോം. ചുള്ളി. പാടി.പുല്ലടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഇതോടെ പുലിപ്പേടിയിലായിരിക്കുയാണ്..
ജില്ലാ ഫോറസ്സ് ഓഫീസർ അടക്കം സ്ഥലങ്ങൾ സന്ദർശിച്ച് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും പുലിയെ കൂട് വെച്ച് പിടികൂടി ഉൾക്കാട്ടിൽ കൊണ്ട് വിടാൻ തയ്യാറാവണമെന്നും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു….