തൃക്കരിപ്പൂർ: രണ്ടുദിവസമായി പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിൻ്റെ മനോവിഷമത്തിൽ പ്ലസ് ടു വിദ്യാർഥിനി വീടിൻറെ ജനാലകമ്പിയിൽ തൂങ്ങിമരിച്ചു. തൃക്കരിപ്പൂർ ഈയക്കാട്ടെ പരേതനായ സുമിത്രൻ-സീമ കല്ലത്ത് ദമ്പതികളുടെ മകളും ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുമായ കെ.മീര (17) ആണ് ജീവനൊടുക്കിയത്. സഹോദരി ലക്ഷ്മി.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്ന മീര കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉപന്യാസ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അസുഖത്തെത്തുടർന്ന് മീരക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. അതിൻറെ മനോവിഷമമാണത്രേ ആത്മഹത്യക്ക് കാരണം. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി.