കോടഞ്ചേരി: താമരശ്ശേരി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. എഫ്രേം പൊട്ടനാ നിയ്ക്കൽ (84) അന്തരിച്ചു.
കോടഞ്ചേരി ഈരൂട് വിയാനി വൈ ദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1968ൽ സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാ രിയായി അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹം റിപ്പൺ, അമ്പ ലവയൽ, വാകേരി, വാളവയൽ, വടക്കനാട് കുരിശുപള്ളികളുടെ ഉത്തരവാദിത്വവും നിർവ്വഹി ച്ചിരു ന്നു. പൂതംപാറ, മാഞ്ഞോട് , പാണത്തൂർ ചന്ദനക്കാംപാറ , മഞ്ഞുവയൽ, തിരൂർ, കുളത്തു വയൽ, കരുവാരക്കുണ്ട്, അശോ കപുരം, പാറോപ്പടി, പുല്ലൂരാംപാറ, മലപ്പുറം, കണ്ണോത്ത് എന്നീ ഇടവ കകളിൽ വികാരിയായിരുന്നു. .
2018ൽ കണ്ണോത്ത് ഇടവകയിൽ നിന്നും ഔദ്യോഗിക അജപാലന ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരുട് വിയാനി വൈദിക മന്ദി രത്തിലേക്ക് വിശ്രമജീ വിതത്തി നായി സ്ഥലം മാറി.സംസ്കാരം ഇന്ന് പകൽ നാലിന് താമരശ്ശേരി ബിഷപ്പ് മാർ റെമീജി യോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ.