The Times of North

Breaking News!

കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി   ★  വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു   ★  ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി   ★  പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു   ★  ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു   ★  കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ   ★  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു   ★  ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം   ★  വീടിനു സമീപത്തെ ഷെഡ്ഡിൽ യുവതി തൂങ്ങിമരിച്ച നിലയിൽ   ★  വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു.

ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം

ചെമ്മനാട് : പൊതുവിദ്യാലയങ്ങളിലൂടെ പഠനമികവിലേയ്ക്കു വളർന്ന കാസർകോട് ചെമ്മനാട് സ്വദേശി ഡോ. സി.എം. മുഹമ്മദ് അഫ്സലിന് ദേശീയതല അംഗീകാരം. വാരാണസിയിൽ നടന്ന ഗാസ്‌ട്രോ എൻ്ററോളജി ദേശീയ കോൺഫറൻസിലാണ് ഡോ. അഫ്സൽ വൈദഗ്ധ്യം തെളിയിച്ചത്. പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എൻഡോസ്‌കോപ്പി ക്ലിനിക്കിൽ മികച്ച രോഗി വിവര പ്രതിപാദനങ്ങളിൽ ഒന്നായി അദ്ദേഹത്തിൻ്റെ അവതരണം തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോൾ ഗ്യാസ്ട്രോ എൻ്ററോളജിയിൽ ഉന്നത പഠനം നടത്തുന്ന ഡോ. അഫ്സൽ തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ്സും എം.ഡിയും പൂർത്തിയാക്കിയത്. ചെമ്മനാട് വെസ്റ്റ് ഗവ: യു.പി. സ്കൂളിൽ ആയിരുന്നു പ്രാഥമിക പഠനം. എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടൂ വരെ ചെംനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു പഠനം. ഹാജി സി.എം. ഇബ്രാഹീം, ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഡോ ഹിബ തളങ്കര ആണ് ഭാര്യ.

Read Previous

വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്തു.

Read Next

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73