നീലേശ്വരം: മടിക്കൈ അടുക്കത്ത് പറമ്പ് കോളനിയിൽ വീട്ടിന് സമീപത്തെ ഷെഡ്ഡിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ കുതിരിലെ പത്മിനിയുടെ മകൾ അഞ്ജലിയെയാണ് (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം ബസ് സ്റ്റാൻഡിന് സമീപത്തെ റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരിയാണ് അഞ്ജലി. ഇന്ന് ഉച്ചയ്ക്ക് കടയിൽ നിന്നും തലവേദനയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. ഭർത്താവ് കരിന്തളം മഞ്ഞളങ്കാട്ടെ വർഷോപ്പ് ഉടമയായ ഷിജു വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.