തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള ഷോപ്സ് ആൻഡ് കമഴ്ഷ്യൽ എസ്റ്റാബ്ലിഷ്ട്മെന്റ് വർക്കേഴ്സ് ക്ഷേമ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിതരണം ചെയ്തു.
കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് ഡയറക്ടർ അഡ്വ.എസ്.കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. ജില്ലാ അഡ്വൈസറി മെമ്പർമാരായ കെ രവീന്ദ്രൻ , ബിജു ഉണ്ണിത്താൻ,ടി കെ നാരായണൻ, സുരേഷ് കുമാർ, ബിജു ചുള്ളിക്കര. കെ രാജേന്ദ്രൻ, സുമേഷ് ടി കെ , പി കെ രാജേഷ്, തങ്കമണി എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൾ സലാം സ്വാഗതവും സവിത കുറ്റിക്കോൽ നന്ദിയും അറിയിച്ചു.
Tags: children Education benefits Kerala Shops and Commercial Establishment Workers Welfare Scheme news