കരിന്തളം:തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കരിന്തളം കയനിയിലെ എ വി രാഘവനെയാണ് (65) തേനീച്ച കൂട്ടം ആക്രമിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെ കൊണ്ടോടിയിൽ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ ആശുപത്രി ഐസിയുവിൽ കഴിയുന്ന രാഘവൻ്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.