മേല്‍പറമ്പ്: കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര പരിധിയില്‍പെട്ട ചളിയംകോട് പളളിപ്പുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരത്തില്‍ നടന്നുവന്ന പുന:പ്രതിഷ്ഠയും 46-ാം വാര്‍ഷിക മഹോത്സവവും സമാപിച്ചു. കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്ര മേല്‍ശാന്തി മനോജ് കുമാര്‍ അഡിഗയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് അയ്യപ്പന്റെയും ഗണപതിയുടെയും ദേവീയുടെയും രജതചിത്ര ഫലക പ്രതിഷ്ഠ നടത്തി. രാത്രി മന്ദിരത്തിന്റെ ഭജനയും കോഴിക്കോട് സ്വരലയയുടെ ഗാനമേളയും നടന്നു. സമാപന ദിവസമായ തിങ്കളാഴ്ച്ച രാവിലെ സത്യനാരായണ പൂജയും സന്ധ്യമുതല്‍ അരമങ്ങാനം ശ്രീ മുകാംബിക ഭജന സംഘവും ഉദുമ ശിവദര്‍ശന ഭജന്‍സും ഭജനാലപനം നടത്തി. രാത്രി 9 മണിക്ക് പളളിപ്പുറം ധര്‍മ്മശാസ്ത മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ പളളിപ്പുറം ശ്രീ വിഷ്ണു ചാമുണ്ഡശ്വരി ദൈവസ്ഥാനത്തില്‍ നിന്ന് ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും താലപൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടും വര്‍ണ്ണശബളമായ മുത്തുകുടകളുടേയും അയ്യപ്പ ഭക്തരുടെയും പേട്ടതുളളലോടും കൂടി പുറപെട്ട് പളളിപുറം ശ്രീ ധര്‍മ്മശാസ്ത ഭജന മന്ദിരത്തില്‍ കാഴ്ച്ചാ സമര്‍പ്പണം നടത്തി. രണ്ടു ദിവസങ്ങളിലായി മന്ദിരത്തിലെത്തിയ മുഴുവന്‍പേര്‍ക്കും അന്നദാനവും ഏര്‍പ്പെടുത്തിയിരുന്നു.