നീലേശ്വരം:ജനുവരി 12 മുതൽ 16 വരെ കോട്ടപ്പുറം മഖ്ദൂം മസ്ജിദിൽ നടക്കുന്ന കോട്ടപ്പുറം മഖാം ഉറൂസും മത വിജ്ജാന സദസ്സും മജ് ലിസ് നൂറിൻ്റെയും സ്വാഗതസംഘ ഓഫീസ് ഉൽഘാടനം കല്ലായ് ബഷീർ ഹാജി ആനച്ചാൽ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി മൊയ്തു ഹാജി അദ്ധ്യക്ഷനായി. സ്വദർമുഅല്ലിം പ്രാർത്ഥനക്ക് നേതൃത്വം നൽകി
ജമാഅത്ത്പ്രസിഡന്റ് കെ പി കമാൽ,ജനറൽ കൺവിനർ കെ പി റഷീദ്, എൻ.പി.ഹമീദ് മാഷ്,മുദരിസ് അഹ്മ്മദ് സഈദ് ഫാളിലി, എൻ പി മുഹമ്മദ് കുഞ്ഞി ഹാജി,റഫിഖ് കോട്ടപ്പുറം, ശംസുദ്ധീൻ അരിഞ്ചിറ, എ പി ക്കുഞ്ഞബ്ദുള്ള,ഖാലിദ് ഹാജി, കെ എം കുഞ്ഞുട്ടി ഹാജി, എൻ പി അബ്ദുൽ റഹീം,ഹൈദർ ആനച്ചാൽ,ഇ കെ മജീദ്, പി എംഎച്ച് അസീസ്ഹാജി,ശാഹുൽ ഹമീദ്,കെ പി ശാഹി,പെരുമ്പ മുഹമ്മദ് കുഞ്ഞി, ബഷീർ നിസാമി പെരുമ്പട്ട എന്നിവർ പ്രസംഗിച്ചു