ചിറ്റാരിക്കാൽ: പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ മാലോത്ത് നമ്പ്യാർമലയിൽ ശാന്തി ഭവനിലെ സന്ധ്യവല്ലിയെ(43) ആക്രമിച്ച ഭർത്താവ് ഇ കെ അഭിലാഷിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. അഭിലാഷിനോട് ചോദിക്കാതെ ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയതിൽ പ്രകോപിതനായണത്രേ അഭിലാഷ് സന്ധ്യവല്ലിയും മകളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.