കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കാണാതായി. ചെങ്കള സിറ്റിസൺ നഗറിൽ ഹബീബുള്ള ഖാന്റെ ഭാര്യ സഫാന (31 ) 3 വയസ്സുള്ള മകൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബദിയടുക്കയിലെ സ്വന്തം വീട്ടിലേക്ക് പോയ സഫാന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഹബീബുള്ള ഖാൻ വിദ്യാനഗർ പോലീസ് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.