നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഈ മാസം 18 നടക്കും. കേണമംഗലം ഭഗവതിയുടെ പീഠത്തിനും മേലേരി കയ്യേൽക്കൽ ചടങ്ങിനും ആവശ്യമായ നാൾ മരവും കലവറയുടെ നിർമ്മാണത്തിന് ആവശ്യമായ പാലമരം മുറിക്കൽ ചടങ്ങുമാണ് 18ന് രാവിലെ 7 മണി മുതലുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുക.