നീലേശ്വരത്തെ ചില ഹോട്ടലുകളിൽ അവശ്യ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം കാരണം വിലവർധിപ്പിച്ചതിൽ നിലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരുടെ അഭ്യർത്ഥന മാനിച്ച് ഉപഭോക്താക്കളുടെ വിഷമവും പരിഗണിച്ച് ഏതാനും ഭക്ഷണ സാധനങ്ങൾക്ക് വില കുറക്കുവാൻ ധാരണയായി. ചർച്ചയിൽ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത, ഷംസുദ്ധീൻ അരിഞ്ചിറ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ വി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എ വിനോദ് കുമാർ, വൈസ് പ്രസിഡന്റ് സി വി പ്രകാശൻ, ട്രഷറർ എം മുഹമ്മദ് അഷ്‌റഫ്, രഘുവീർ പൈ എന്നിവർ പങ്കെടുത്തു.