The Times of North

Breaking News!

ചാത്തമത്ത് ആലയിൽ ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം: നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു   ★  അസംഘടിത മേഖലയിൽ ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ ആരംഭിക്കണം   ★  പരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം..അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്..   ★  മംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ മികവോടെ ബാനം ഗവ.ഹൈസ്‌കൂൾ   ★  ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം   ★  പെരിയ ഇരട്ടകൊലക്കേസ്: 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി   ★  പൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു;മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ നെടുമ്പാശ്ശേരിയിൽ കുടുങ്ങി   ★  ആദ്യ ക്വാർട്ടറിൽ ആതിഥേയരായ കോസ് മോസിന് ജയം   ★  1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി   ★  സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു

തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു

പരപ്പ:തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരപ്പ തോടൻ ചാലിലെ സി രവി (46) മരണപ്പെട്ടു. പരേതനായ ഗോപാലന്റെയും കല്യാണി അമ്മയുടെയും മകനാണ്.

ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ ഓല കമ്പിയിൽ തട്ടി ഷോക്കേറ്റ് തെറിച്ച് താഴേക്ക് വീഴുകയായിരുന്നു വീഴ്ചയിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ചെങ്കല്ല് മേഖലയിലെ തൊഴിലാളിയായിരുന്നു. സിറ്റിസൺ തോടൻ ചാൽ ക്ലബ്ബിന്റെ വടംവലി താരമാണ്.

കോൺഗ്രസ് തോടഞ്ചാൽ വാർഡ് പ്രസിഡണ്ട്. പരപ്പ അർബൻ ബാങ്ക്ഡയറക്ടർ. ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അവിവാഹിതനാണ്

സഹോദരങ്ങൾ: കാർത്തിയായനി അരിങ്കല്ല്, മധു ( മുംബൈ),വിനോദ് ( കുട്ടൻ അജുവാ മാൾ റൈറ്റർ പരപ്പ.), പരേതയായ ശോഭന.

Read Previous

മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

Read Next

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73